സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര/അക്ഷരവൃക്ഷം/മഴക്കായി

മഴക്കായി

മഴക്കായി

പെയ്യാത്തതെന്തെ ,
ഇനിയുമീ ഭൂമിയെ
കുളിരണിയിക്കാൻ വരാത്തതെന്തെ ?
തോരാതെ പെയുമാ
തൂമഴ നീരിന്റെ
ഗന്ധമീ ഭൂമിയിൽ
പടരാത്തതെന്തെ ?
ഓരോ തുള്ളിയും
തീർത്ഥമായ് ഇനിയുമീ
പുണ്യ നദികളിൽ
അലിയാത്തതെന്തെ ?
നിനക്കായ് തെങ്ങുമീ
വിണ്ണിന്റെ മാനസം
മിഴി വാർന്നുനിൽക്കുക
യാണിപ്പോഴും
നിനക്കായ് ഞാനുമീ
പ്രപഞ്ചവുമൊത്തിരി
കൊതിയോടെ കാത്തിരിപ്പാണിപ്പോഴും


 

ഹിമ പി എച്
XII SCIENCE സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പുറ്റേക്കര
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത