ഈ ലോകനാടിൻ മക്കൾ
തന്നുടെ നിനവിലെ ഭീതിയാം
കൊറോണയെ ചെറുത്തുനിൽപ്പതിനായ്
പ്രയത്നിക്കുന്നു നിത്യം
കടുത്ത പ്രളയവും കൊടിയ വരൾച്ചയും
മുറ്റത്തെത്തിയപ്പോഴും ധീരമായ്
ചെറുത്തുനിന്നു ഒന്നായ്
തുടരെ വരുന്നതാ മഹാമാരിയാംകൊറോണാ
തൻ ഭീകരങ്ങളാംകൈകളാൽ
ലോകരെ തീന്നുവാനായ്
ഒന്നിലും പതറാതെ ധൈര്യമായ്
നിൽക്കുന്നു നാം