സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ മുത്തശ്ശിയും കോറോണയും
മുത്തശ്ശിയും കോറോണയും
ഈ ലോകം എങ്ങോട്ട്,.. ഒരു വലിയ നെടുവീർപ്പ് കേട്ട് ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. 90 വയസ്സായ എന്റെ മുത്തശ്ശി എന്തൊക്കെയോ പറഞ്ഞ് വിലപിക്കുന്നു. കൈയ്യിൽ പത്രവും ഉണ്ട്. ഈ തൊണ്ണൂറാം വയസ്സിലും മുത്തശ്ശിക്ക് നല്ല കാഴ്ചയാണ്. "എന്താ മുത്തശ്ശി പുതിയ വിശേഷം?" ഞാൻ ചോദിച്ചു. "എന്റെ മോനേ എന്നാ പറയാനാ". മത്തശ്ശി പറഞ്ഞു തുടങ്ങി. "എന്റെ ഈ ജീവിതകാലത്ത് ഒരിക്കൽ പോലും ഇത്രയും മരണങ്ങളെക്കറിച്ച് കേട്ടിട്ടില്ല. ഈ കൊറോണ എല്ലാം തകർക്കുന്ന ലക്ഷണമാ. ഈ മനുഷ്യരാ ഈ ഭൂമിയെ ഇങ്ങനെ നശിപ്പിച്ചത്. എവിടെ നോക്കിയാലും വലിയ കെട്ടിടങ്ങൾ മാത്രമല്ലെ കാണാനുള്ളു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാതെപോയി. ആരോടു പറയാൻ". ഇതുകേട്ടപ്പോൾ എനിക്ക് ചെറിയൊരു തമാശതോന്നി. "മുത്തശ്ശി കൊറോണ കൊണ്ടുപോകുന്നത് വയസ്സായവരെയാണ്." പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു. "ഒരു കോറോണയും എന്നെ കൊണ്ടു പോവില്ല മോനേ.. " വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുത്തശ്ശി പതിയെ നടന്നുനീങ്ങി.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |