അറിഞ്ഞിടാം കൂട്ടരെ അകന്നിടാം കൂട്ടരെ
സ്നേഹസന്ദർശനമതൊഴിവാക്കീടാം
അലിഞ്ഞിടാം നൻമയിൽ അഴിച്ചടാം കണ്ണിയെ
പാരിൻെറ നൻ്മയതു ലക്ഷ്യമാക്കി
കരങ്ങൾ കഴുകാം മുഖങ്ങൾ മറയ്ക്കാം
നശിപ്പിച്ചിടാമീ വിഷപാമ്പിനെ
അകന്നിരുന്നെന്നാൽ പരിഭ്രമം വേണ്ടാ
അടുത്തിരിക്കാനുള്ള മാർഗ്ഗമല്ലേ....
ആരോഗ്യനിർദ്ദേശം പാലിക്കുവിൻ നിങ്ങൾ
ആരോഗ്യ രക്ഷകരെ മാനിക്കുവിൻ
ഹസ്തങ്ങൾ കോർക്കേണ്ട അടുത്തിരിക്കേണ്ട
മനസ്സുകൾ കോർത്തിന്ന് മുന്നേറിടാം
നിസ്സാരമാം കാര്യമെന്നോതി നടക്കേണ്ട
പരിഹാസ ഭാവങ്ങൾ കാട്ടിടേണ്ട
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ആയിരമായിരം ജീവനത്രേ ! !.....
പോരിടാം നമുക്കൊന്നായിടാം
പ്രതിരോധ ഭാവത്തിൽ പോരാരിടാം
ആശ്വാസവാർത്തകൾ ഏറ്റുചൊല്ലട്ടെയീ
സമൂഹവും ലോകവും മാനവരും