സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

നല്ല നാളേയ്ക്കായ്

ഒരു ചെറു പുഷ്പമായ്
വിരിയുന്നു ഭൂമിയിൽ
ലോകം മുഴുവനും
സുഗന്ധമേകാൻ

മൊട്ടു വിരിഞ്ഞല്ലയാവുന്ന വേളയിൽ
ചുറ്റുമേ കൂടുന്നു ഇറുത്തെടുക്കാൻ
ജൈവമാലിന്യമാണെന്ന ചിന്തയാൽ
മുദ്രകുത്തുന്നു നാം കുഞ്ഞിളം മനസ്സിനെ
സ്നേഹമാം ചുടുനിണം
കൊണ്ടു കഴുകിയാൽ
തൂമഞ്ഞുപോലവർ
വെണ്മയേകും.....

അലീന മരിയ കെ
10 ബി സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത