സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

ശുചിത്വവും ആരോഗ്യവും

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. ആരോഗ്യപൂർണമായ ആയുസ്സാണല്ലോ നാം ആഗ്രഹിക്കുന്നതും, ആശംസിക്കുന്നതും. ആരോഗ്യമെന്ന ചോദ്യത്തിനുത്തരം :രോഖമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാനമായ പങ്കുവഹിക്കുന്നത് പരിസര ശുചികരണമാണ്.നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചികരണത്തിന്റ മേഖലകൾ വിപുലമാണ്. നം നടക്കുന്ന വഴിയിലും, ശ്വസിക്കുന്നവായുവിലും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടങ്ങിയിരിക്കുന്നു. അത് നാം അറിഞ്ഞോ, അറിയഥായോ നമ്മുടെ ശരീരത്തിലെത്തുന്നു. ശരീരശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമെന്നു പറയാറുണ്ട്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവ-എല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയി ലുമാണ്.

' ദൈവത്തിന്റെ സ്വന്തം നാട് 'എന്നാണ് കേരളത്തെപ്പറ്റിയുള്ള ടുറിസ്റ്റ്‌ വിശേഷണം. എന്നാൽ ചെകുത്തന്റെ വീടുപോലെയാണ് നമ്മുടെ നാട്. നിർദേശങ്ങളൊന്നും പാലിക്കാ ൻ നമ്മൾ ശ്രന്ധിക്കാറില്ല. പരിസരം വൃത്തിത്തികേടാക്കിയാൽ ശിക്ഷയുമില്ല. അതെ സമയം പല വിദേശ രാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽചെറിയാ തെറ്റ് വരുത്തിയാൽ പോലും വലിയ ശിക്ഷകൾലഭിക്കും.ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവു കയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയാ യി കരുതണം. നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹി ക്കണം. വൃത്തിയും, വെടി പ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രി കളുടെ ശോചനീയാവസ്ഥ നാമെല്ലാം കാണാറുള്ളതാ- ണ്. ഇതിനു കാരണക്കാർ നമ്മൾ തന്നെയാണല്ലോ?

ആദ്യം ശുചിത്വ ബോ ധം ഉണ്ടാവുക, തുടർന്ന് ശുചികരണം നടത്തുക. ഇതാണ് ജനങ്ങളായ നമുക്ക് ചെയ്യാനുള്ളത്. വീട്ടിലും, പൊതു ഇടങ്ങളി ലും നാമിതു ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരി ക്കാൻ ശ്രന്ധിക്കുക. പിന്നി ട് മറ്റുള്ളവര ശുചികരണ ത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും.

രോഗം വന്നിട്ട് ചികി ൽസിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷികു ന്നതാണ് -ഈ ചൊല്ല് വളരെ പ്രശസ്തമാണല്ലോ. രോഗം ഇല്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തി ഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവു വരെ സാധിക്കും. വിദ്യാർ ത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിയെടു ക്കുകയും ചെയ്യേണ്ടത് ഉണ്ട്. അവയിൽ പ്രധാന പെട്ടതാണ് ആരോഗ്യ ശീല ങ്ങൾ. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലി ക്കുക -നമുക്കും നാടിനും അഴകും, ആരോഗ്യവും കൈ വരിക്കാൻ ഇത് തന്നെയാണ് പറ്റിയ വഴി.

ആഷ്‌ലി പോൾ
10 സെൻ്റ് ജോസഫ്സ് എച്ച്.എസ് അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം