അമ്മയാമഭൂമിയെ കവർന്നു നാം
പച്ചയാം പ്രകൃതിയെ ദ്രോഹിച്ച്
നാം നമ്മുക്കായി ഭൂമിയിൽ
സൗദങ്ങൾ പണിതു
സസ്യജാല ജീവികളുടെ കൂടുകൾ തകർത്തെറിഞ്ഞ്
പവിഴങ്ങളാലും നവരത്നങ്ങളാലും സൗദങ്ങൾ പണിതു മനുഷ്യൻ
മണൽ വാരി , മരം വെട്ടി, വയൽ നികത്തി
മനുഷ്യൻ കോൺക്രീറ്റ് കാടുകൾ നിർമ്മിച്ചു
അനധികൃതമായി
എച്ച് റ്റു ഒയും ആൽഫ- സെറീനും പണിതുയർത്തിയപ്പോളും
ഭൂമിയുടെ മറ്റു മക്കളായ-
സസ്യ ജീവജാലങ്ങളുടെ- ആവാസവ്യവസ്ഥകൾ തകർന്നടിഞ്ഞു
എന്തെ നാം അറിയുന്നില്ല
അമ്മയെ അറിയാതെ നാം നടത്തുന്ന ചെയ്തികൾ പെരുമഴയായി വെള്ളപ്പൊക്കമായി മഹാമാരികളായി തിരികെ വരുമെന്ന്
നമ്മുക്ക് മാപ്പപേക്ഷിക്കാം അമ്മയോട്
അമ്മയേ ക്ഷമിക്കു മക്കളുടെ ചെയ്തികൾ