ഭൂമുഖമാകെ ഭീതി വിതച്ചു നിശബ്ദ കൊലയാളി
വിറച്ചിടുന്നു പനിച്ചിടുന്നു ലോക രാജ്യങ്ങൾ
മലപ്പുറം കത്തി മുതൽ വമ്പൻ മിസൈലുകൾ വരെ,
നിഷ്ഫലമാകുന്നു
ശത്രുവിനെതിരെ മനുഷ്യനൊരുക്കിയ
മഹാസന്നാഹങ്ങൾ.
മണൽത്തരിയേക്കാൾ
സൂക്ഷ്മമാണാ ശത്രു
എങ്കിലും ശൂന്യം പ്രതിരോധം.
മനുഷ്യൻ തൻ വൻപിന്
പ്രകൃതിയുടെ ചെറുതാഡനം
വലിയവനില്ല ചെറിയ വനില്ല
കറുപ്പില്ല വെളുപ്പില്ല ചുവപ്പില്ല
ദുരിതത്തിൽ നാം ഏകോദര സഹോദരർ
ഈശ്വരോ രക്ഷതു !!!