ആകാശവും ഭൂമിയും അതിരുകൾ അടച്ചിരിക്കുന്നു ഇത്, അശാന്തിയുടെ കറുത്തകാലം ചില മനസുകളുടെ അതിരുകൾ അടയുന്നതേ ഇല്ല കരുതലായ്, കാവലായ് കരുണയായ് അവരങ്ങനെ അതിരുകൾക്ക് അപ്പുറതേയ്ക്ക് ഒഴുകുന്നു ആ തണുപ്പിൽ ഞാൻ ഒറ്റയ്ക്കിരിക്കുന്നു ഇതും കടന്നു പോകും പ്രതീക്ഷയുടെ പുലരികൾ വരിക തന്നെ ചെയ്യും നാമതിനെ ഒന്നായ് എതിരേൽക്കും അപ്പോഴേയ്ക്കും അതിരുകളെല്ലാം മാഞ്ഞു പോവുക തന്നെ ചെയ്യും
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത