പ്രകൃതി എന്റെ അമ്മ
പ്രകൃതി നമ്മുടെ അമ്മയാണ്. അനുകരണീയ ആയ ഏറ്റവും നല്ല ഗുരുവാണ് പ്രകൃതി. ഈ ഗുരുവിന്റെ അന്തസ്സും ആഭിജാത്യവും കാത്തുസൂക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്. എന്നാൽ പ്രകൃതിയോട് നാം എന്താണ് ചെയ്യുന്നത് ? ആരാധിക്കേണ്ട, പൂജിക്കേണ്ട, ബഹുമാനിക്കേണ്ട അമ്മയെ നാം
നിർദാക്ഷണ്യം ചൂഷണം ചെയ്യുന്നു .
നമ്മുടെ അമ്മയായ പ്രകൃതിയിലേക്ക് നമ്മുക്ക് ഇറങ്ങി ചെല്ലാം. നിത്യ നൂതനയാണ് പ്രകൃതി. ഓരോ ദിവസവും പുതിയ പൂക്കളും തളിരുകളുമായി പ്രകൃതി അണിഞ്ഞൊരുങ്ങുന്നു. സ്വയം നിലനിൽക്കുക മറ്റുള്ളവരെ നിലനിൽക്കാൻ സഹായിക്കുക. ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദികുക. ഇതാണ് പ്രകൃതി നമ്മുക്കു നല്കുന്ന മാതൃക. മനുഷ്യൻ ഒഴികെയുളള സകല ജീവജാലങ്ങളും ഈ മാതൃക അണുവിട തെറ്റാതെ പാലിക്കുന്നുണ്ട്. വിശേഷ ബുദ്ധിയുള്ള മനുഷ്യൻ തങ്ങളുടെ പ്രവൃത്തികൾ വഴി ഭൂമിടെ വിനാശത്തിന് തന്നെ വഴിയൊരുക്കുന്നു. "ലോകത്തിൽ മനുഷ്യന്റെ ആവശ്യത്തിനായുള്ള എല്ലാം ഉണ്ട്. അത്യാഗ്രഹത്തിന് ഒന്നുമില്ല " എന്ന ഗാന്ധിജിയുടെ വാക്കുകൾ ഇവിടെ ചിന്തനീയമാണ്. "ഞാൻ ഭൂമിയാണ്, നീ ഭൂമിയാണ്, ഭൂമി മരിക്കുന്നു, നമ്മളാണ് ഉത്തരവാദികൾ"എന്ന് ചിന്തകൻ പറയുന്നു.
പ്രകൃതിയെ ഈശ്വരൻ എന്ന് കണക്കാക്കിയിരുന്ന നമ്മൾ പുരോഗതിയുടേയും വികസനത്തിന്റെയും മറപിടിച്ചു പരിസ്ഥിതിയോട് കാണിച്ച ക്രൂരത അങ്ങേയറ്റം ആത്മഹത്യാപരമാണ്. വയൽ നിരത്തിയും വനങ്ങൾ നശിപ്പിച്ചും വാണിജ്യ വ്യവസായ സമുച്ചയങ്ങൾ കെട്ടിപൊക്കിയപ്പോൾ ഇരിക്കുന്നിടം കുഴിക്കുവാണെന്ന് നാം ചിന്തിച്ചില്ല. ഇനി ഒരു തലമുറക്ക് ജീവിക്കാൻ കഴിയാത്തവിധം നമ്മൾ പ്രകൃതിയെ തകർത്തു കഴിഞ്ഞു. ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് പ്രകൃതിയുടെ രക്ഷക്കായി നമ്മുക്ക് കൈ കോർക്കാം.
പരിസ്ഥിതിപരിപാലനം മൃഗങ്ങളുടെ ചുമതലയല്ല. ചിന്താശേഷിയുള്ള മനുഷ്യന്റെ മാത്രം ഉത്തരവാദിത്തമാണ്. പരിസ്ഥിതിയുടെ ആയുസ്സ് ജൈവവൈവിധ്യങ്ങളുടെ സന്തുലിത അവസ്ഥയാണ് എന്ന സത്യം നമുക്ക് വിളംബരം ചെയ്യാം. ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു എന്ന് നമ്മുക്കും പാടാം. പ്രകൃതിയെ സ്വന്തം അമ്മയായി കണ്ട്
- സ്നേഹിക്കുക പരിപാലിക്കുക*
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|