ഗണിത ക്ലബ്ബ്

കുട്ടികളുടെ അറിവും ഗണിതത്തെക്കുറിച്ചുളള അവബോധവും വികസിപ്പിക്കുക,പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ കുട്ടികൾക്ക് അവസരം നൽക്കുക , ആത്മ വിശ്വാസം വർദ്ധിപ്പിക്കുക , സർഗ്ഗാത്മകത വളർത്തുക എന്നീ ലക്ഷ്യത്തോടു കൂടിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്.

2021 - 2022

  • കോവിഡ് കാലത്ത് കുട്ടികൾക്കായി മാത്തപീഡിയ എന്ന പേരിൽ ക്ലബ്ബ് ആരംഭിക്കുകയും,ആഴ്ചയിൽ ഓരോ പ്രശ്നോത്തരി നൽക്കുകയും ചെയ്തു.
  • ഗൂഗിൾ ഫോം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതു വഴി പ്രശ്നോത്തരിയുടെ ഉത്തരം നൽക്കുകയും ചെയ്തു.
  • പഠനമേഖലയിൽ വീഡിയോകൾ ഉണ്ടാക്കുകയും അത് കുട്ടികൾക്ക് ഗണിതം എളുപ്പമാക്കുവാൻ സഹായകമാകുകയും ചെയ്തു.

2022 - 2023

  •  
    ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ജൂണിൽ തന്നെ ആരംഭിച്ചു.
  • എല്ലാ ക്ലാസിലും ഗുണനപ്പട്ടിക പ്രദർശിപ്പിച്ചു.
  • ഓരോ ക്ലാസിനും ആവശ്യമായ പഠന സാമഗ്രികൾ ഉണ്ടാക്കി നൽകി.
  • അതിനായി വർക്ക്ഷോപ്പുകൾ നടത്തി.
  • സബ്ബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ ഗണിതശാസ്ത്രജ്ഞനായ രാമാനുജന്റെ ഡോക്യുമെന്ററി നടത്തി.
  • ഒരു മാസക്കാലം നീണ്ടു നില്കുുന്ന മത്സരങ്ങൾ അരങ്ങേറി.
  • ജനുവരി 22 ന് ഗണിത എക്സിബിഷൻ നടത്തി.