കുഞ്ഞ് പൂവ്

<
എൻറെ തോട്ടത്തിലെ കുഞ്ഞ് പൂവിനെ ഇപ്പോൾ കാണാൻ എന്തു ചന്തം. മിനുമിനുത്ത തിളങ്ങുന്ന ഇതളുകൾ, മിനുസമായ ഇലകൾ തലകുലുക്കി കാറ്റിൽ ഇളകിയാടുന്ന കുഞ്ഞുപ്പൂവ് ഇത്രയും സുന്ദരി ആണെന്ന് മനസ്സിലാക്കാൻ കൊറോണ മാത്രമാണ് കാരണക്കാരൻ. വീട്ടിലിരുന്ന് മടുത്തപ്പോൾ പതിയെ പുറത്തിറങ്ങി ചെടികളെയും പ്രകൃതിയേയും നന്നായി നോക്കാനും അവയെ സൗഹൃദത്തിൽ ആക്കാനും ശ്രമിച്ച ധാരാളം കുഞ്ഞു കൂട്ടുകാർ എനിക്ക് ചുറ്റും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. കുഞ്ഞു പൂവും അത് തന്നെ എന്നോട് പറഞ്ഞു. ആരും തിരിഞ്ഞു നോക്കാതെ നിന്ന പൂവിനെ ഇത്രയും സുന്ദരിയോ എന്ന എൻെറ ഒറ്റ ചോദ്യത്തിൽ തിളങ്ങിയ കുഞ്ഞു പൂവാണ് എൻറെ പ്രിയപ്പെട്ട കൂട്ടുകാരി.

സുബിൻ പ്രിൻസൻ
3 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ