ഹായ്! ഹരിതകേരളം കാണാനെന്തു ഭംഗി
ശുദ്ധവായുവും ജലവും മണ്ണമെത്ര സുന്ദരം
പച്ചപ്പുൽമൈതാനങ്ങളുമരുവികളും -
കിളികളും എത്ര സുന്ദരമാണീ പ്രപഞ്ചം
ഒരു മരം വീതമെങ്കിലും നടുക നാ-
മെന്നെന്നുമീ പച്ചപ്പ് നിലനിർത്തുവാൻ
മുറിച്ചിടല്ലേ മരങ്ങളെ നാമൊരിക്കലും
തഴച്ചിടട്ടെ അവ നമുക്ക് തണലേകുവാൻ
മർത്ത്യ ജീവന്നാധാരമായ ശുദ്ധവായു ലഭിക്കാൻ
മലിനമാക്കല്ലൊരിക്കലും നാം അന്തരീക്ഷ- പ്രതലങ്ങളെ
മണ്ണും മനുഷ്യനും വായുവും വെള്ളവും
കൈകോർത്തു നിൽക്കുന്ന ഭാവി ഉണ്ടാകട്ടെ.