കൊറോണ

ചൈന എൻ്റെ ജന്മനാട്
ഇറ്റലി ഞാൻ വളർന്ന നാട്
ലോകമെല്ലാം ഭീതി പരത്തി
ഞാനങ്ങ് വളർന്നു വന്നു
മനുഷ്യരിൽ ഞാൻ കയറിപ്പറ്റി
ഭയത്തോടെ എന്നെ നിങ്ങൾ ഉറ്റുനോക്കി
മനുഷ്യനെ ഞാൻ മരണത്തിൽ കീഴടക്കി
മാസ്ക്കുകളും സോപ്പുകളും
എൻ്റെ നിത്യ ശത്രുവായ്
ഈ കൊച്ചു കേരളത്തിലും
ഞാൻ കയറിക്കൂടി
മനുഷ്യരെല്ലാം വീടുകളിൽ
അഭയസ്ഥാനമാക്കി മാറ്റി
സോപ്പുകളും ഹാൻ വാഷുകളും
മാസ്കുകളും ഭയന്ന് ഞാൻ നിലച്ചു നിന്നു

 

അഷിദ ഷൈൻ
7 A സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത