സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് യു പി സ്കൂൾ വെള്ളിലാപ്പിള്ളിയിൽ നാനൂറോളം കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. എൽപി യുപി വിഭാഗങ്ങളിലായി പതിനാല് ക്ലാസുകൾ നിലനിൽക്കുന്നു കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഹൈടെക് ക്ലാസ് മുറികൾ ആണ് അധികവും. കമ്പ്യൂട്ടർ ലാബ് ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഇവയെല്ലാം സജ്ജമാക്കിയിരിക്കുന്നു സ്കൂളിൽ. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലാബ് സംവിധാനം ചെയ്തിട്ടുണ്ട് സോഷ്യൽ സയൻസ്,ബേസിക് സയൻസ്, മാത്തമാറ്റിക്സ് etc
കുട്ടികൾക്ക് ഉച്ചഭക്ഷണ സമൃദ്ധം ആക്കുന്നതിനായി പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്ന പ്യൂരി ഫൈൻ വാട്ടർ സംവിധാനം, കിണർ എന്നിവ ഉണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസം, ശാരീരിക ക്ഷമത എന്നിവ പുഷ്ടിപ്പെടുത്തുന്ന വിവിധ ഗെയിം പരിശീലനങ്ങളും കളിക്കാനായി വിശാലമായ കളിസ്ഥലവും ലഭ്യമാണ്. കുട്ടികളിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പ്രോജക്ടുകൾ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നു.
കുട്ടികളുടെ കലാപരമായ കഴിവുകൾ വർധിപ്പിക്കുന്നത് പ്രത്യേക കോച്ചിംഗ് നൽകിവരുന്നു യോടൊപ്പം സാമൂഹ്യ വിജ്ഞാന മേഖലയിൽ വളരാനും കരിയർ ഗൈഡൻസ് പോലുള്ള സിവിൽ സർവീസ് പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു. മികവുറ്റ അധ്യാപകരുടെ പ്രത്യേക ക്ലാസുകൾ മാതാപിതാക്കൾക്കും കുട്ടികൾക്കും (ബോധവൽക്കരണ ക്ലാസുകൾ) നടത്തിവരുന്നു. ഇത് കുട്ടികളിലും മാതാപിതാക്കളിലും വിദ്യാഭ്യാസ ത്തോടും സ്കൂളിനോടും അവരുടെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകമാകുന്നു.