സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധവും ശുചിത്വവും

രോഗപ്രതിരോധവും ശുചിത്വവും

ചൈനയിൽനിന്നും ഉണ്ടായ മാരകമായ പകർച്ചവ്യാധിയാണ് കൊറോണ വൈറസ് അഥവകോവിഡ് 19.ലോകജനതയ്ക്കുമു ന്പിൽ ഒരു ഭീക്ഷണിയായകൊലയാളിയാണ് കൊറോണ എന്ന ഈ മഹാമാരി. ഇതിനോടകം ഇരുനൂറിലധികം രാജ്യങ്ങളെകണ്ണീരിലാഴ്ത്തി താണ്ഡവമാടുകയാണ് കൊറോണ എന്ന ഈ മഹാമാരി. ഇതിനോടകം ലക്ഷക്കണക്കിന് മനുഷ്യജീവനുകളെ കവർന്നെടുത്ത ഈ ഭീകരവൈറസിനെ ഒറ്റക്കെട്ടായി നമു ക്ക് പ്രതിരോധിക്കാം. സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകഴുകിയും സാമൂഹിക അകലം പാലിച്ചും വീട്ടിലിരുന്നും കൊറോണ എന്ന മഹാവിപത്തിനെ ഭൂമിയിൽനിന്നും തുടച്ചുനീക്കാം. ഇതിനായിഅഹോരാത്രം പ്രവർത്തിക്കുന്ന ഭരണാധികാരികളെയും ആരോഗ്യവകുുപ്പിനേയും നിയമപാലകരെയും നമുക്ക് സ്മരിക്കാം. കൊറോണ എന്ന വിപത്തിനെ പൊരുതിയ നമുടെ കൊച്ചുകേരളത്തിന് ലോകം മുഴുവനും മാത്യകയാകമെങ്കിൽ കൊറോണ എന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായിനിന്ന് ഇല്ലായ്മചെയ്യുവാനും നമുക്ക് തീർച്ചയായും കഴിയും . സാമൂഹിക അകലം ശാരീരിക സുരക്ഷ എന്നതായിരിക്കട്ടെ നമുടെ മുദ്രാവാക്യം.

അസിൽ ജോസഫ്
4 സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം