ശുചിത്വ സുന്ദര നാട്
എന്റെ സ്വന്തം നാട്
സുന്ദരമായൊരു നാട്
കേരവൃക്ഷമുള്ളൊരു നാട്
കാട്ടാറുകളും കാട്ടരുവികളും
കുന്നും മലയും ഉള്ളൊരു നാട്
പക്ഷിമൃഗാദികൾ കലപില
കൂട്ടുന്നൊരു നാട്
പുവുകളെ തലോടുന്നൊരു
പൂമ്പാറ്റകളും വണ്ടുകളും
ഒത്തൊരുമിച്ച് കഴിഞ്ഞീടും
ഭംഗിയാർന്നൊരു നാട് എന്ത് മനോഹരമെന്റെ നാട്