സെന്റ് ജോസഫ്സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ശുചിത്വവും സമൂഹവും
ശുചിത്വവും സമൂഹവും
ഇന്നത്തെ സമൂഹത്തിന് ശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് തന്നെ പറയാം ആരോഗ്യ മേഖലയിലും വിദ്യാഭ്യാസമേഖലയിലും മുൻപന്തിയിലാണെന്ന് അഹങ്കരിക്കുന്ന നാം ഇന്ന് ശുചിത്വത്തിന് കാര്യത്തിൽ ഏറെ പിന്നിലാണ് വ്യക്തി ശുചിത്വത്തിന് കാര്യത്തിൽ നാം വളരെ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും നമ്മുടെ വീട്ടിലെ മാലിന്യങ്ങളും മറ്റും നാം പൊതുനിരത്തുകളിലും പുഴയോരങ്ങളിൽ ഉം നിക്ഷേപിക്കുന്നു ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾക്ക് ഇത് കാരണമാകുന്നു നമ്മുടെ ശുദ്ധജല തടാകങ്ങളും വായുവും ഇതുമൂലം മലിനമാകുന്നു നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെ തുരത്താൻ നമ്മുടെ കൈകൾ 20 സെക്കൻഡ് സോപ്പിട്ടു കഴുകി ഒരു പരിധിവരെ തടയാൻ സാധിക്കും നാം ജീവിക്കുന്ന ചുറ്റുപാട് ശുചിയാക്കാൻ ശ്രമിക്കാം ശുചിത്വ സുന്ദരമായ ഒരു നാടിനു വേണ്ടി നമുക്ക് ഒന്നിച്ചു പ്രയത്നിക്കാം രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം ശുചിത്വം പാലിക്കുക എന്ന സത്യം മനസ്സിലാക്കി കൊണ്ട് നമുക്ക് മുന്നേറാം
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |