എന്റെ സ്വന്തം നാട്


കൊറോണ വന്നു
ഭീകരനായ്...
കീടമായ് വന്ന്
ലോകമഖിലവും
വിറപ്പിച്ച്
കാട്ടുതീപൊലെ
പടർന്ന്...പടർന്ന്

എല്ലാം തികഞ്ഞെന്ന
മാനവ മൗഢ്യം
മൗനമായ്...
മരണത്തിനുമുമ്പിൽ
നിസ്സഹായരായ്
വികസിത രാജ്യങ്ങളും...

ജാതി മത രാഷ്ട്ര
മതിൽകെട്ടുകൾ
തകർത്തെറിഞ്ഞ
കൊറോണ...
മനുഷ്യനെ പഠിപ്പിച്ചു തത്വം
ഒന്നാവുക,
ഒന്നിച്ചു നിൽക്കുക,
ഒരുമയോടെ
കൈ കോർക്കുക

ഇനി നമുക്കുണരാം
ഒന്നിച്ചുയരാം
കൊറോണയും
തോൽക്കും
സ്നേഹത്തിനു മുമ്പിൽ...
 


ആദിത്യ എൻ
6D സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത