സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/അവധിക്കാലത്തെ മഹാമാരി

അവധിക്കാലത്തെ മഹാമാരി

ജീവിതത്തെ മാറ്റിമറിച്ച ഒരു അവധിക്കാലം .പുറത്തിറങ്ങാൻ കഴിയാതെയും ശുചിത്വം പാലിച്ചുമുള്ള ഒരു അവധിക്കാലം.. നമുക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് നേരെ ശബ്ദമുയർത്തുകയല്ല വേണ്ടത് , മറിച്ച് അവരെ സഹായിക്കാനായി നമ്മൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയാണ് വേണ്ടത്.ആരോഗ്യപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും എടുക്കുന്ന കർശന നടപടികൾ അനുസരിച്ചു വീടുകളിൽ ഇരുന്നു അവരെ സഹായിക്കാനായി നമുക്ക് ചെയ്യാൻ കഴിയുന്നത് ഇത്രമാത്രം..ഇടവിട്ടുള്ള ഓരോ ഇടവേളകളിലും സാനിടൈസെറും സോപ്പും ഉപയോഗിച്ച്‌ കൈയ്യും മുഖവും നിരന്തരം വൃത്തിയാക്കുക അതുപോലെ തന്റെ കൈകൾ കൊണ്ട് കണ്ണ് വായ മൂക്ക് എന്നിവടങ്ങളിൽ സ്പർശിക്കാതിരിക്കുക . ഇതിലൂടെ തന്നെ കോവിഡ് എന്ന മഹാമാരിയെ വീട്ടിലിരുന്നു ഇല്ലാതാക്കാം.അനാവശ്യ പുറത്തിറങ്ങളിലൂടെയും പരസ്പര സമ്പർക്കങ്ങളില്ലാതാവുന്നതിലൂടെയും ഈ വിപത്തിനെ നമുക്ക് തടയാം .. ഒരിക്കലും ഈ രോഗം നിങ്ങളെ തേടി എത്തുന്നില്ല മറിച്ച് നമ്മൾ അതിനെ തേടി പോവാതിരിക്കാൻ ആണ് ശ്രമിക്കേണ്ടത് ...

ദിൽന ഫർഹ
VII A സെൻ്ട്.ജോസഫ് യു പി മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം