സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''പ്രളയം.'''
പ്രളയം.
ഒരിടത്ത് രണ്ടു കൃഷിക്കാർ താമസിച്ചിരുന്നു. നെല്ലും വാഴയും മറ്റു കൃഷികളും അവർചെയ്തിരുന്നു. അങ്ങനെ ഒരുനാൾ അവർ വലിയൊരു തുക കടം വാങ്ങി കൃഷി ചെയ്യാൻ തുടങ്ങി. ആദ്യത്തെ ചെറിയ മഴകൊണ്ട് കൃഷി നല്ല വിധത്തിൽ നടന്നു. അങ്ങനെ മഴക്കാലം വന്നു. മഴ ശക്തമായി പെയ്യാൻ തുടങ്ങി. കൃഷിയെ അത് വളരെയധികം ബാധിച്ചു. കൃഷി നശിക്കാൻ തുടങ്ങി. അവർക്ക് കടം മേടിച്ച പണം തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വളരെയധികം കഷ്ടപ്പെട്ട് അവർ പണം തിരിച്ചു നൽകി. രണ്ടാം വർഷവും ആരംഭിച്ചു. അവർ എല്ലാ വർഷത്തെയും പോലെ കടം മേടിച്ച് കൃഷി ആരംഭിച്ചു. മുൻപത്തെ വർഷത്തെ പോലെ ആദ്യ മഴയിൽ കൃഷി ഒന്ന് പച്ച പിടിച്ചു. കഴിഞ്ഞ വർഷത്തെ പോലെ മഴ വീണ്ടും ശക്തമായി. കൃഷി നശിച്ചു. ഇതിൻറെ സങ്കടത്തിൽ ഒരു കർഷകൻ നാടുവിട്ടു. രണ്ടാമൻ അങ്ങനെ മഴയുടെ മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചില്ല. അയാൾഅടുത്തവർഷം കൃഷി തുടങ്ങി. വളരെ മനോഹരമായ അന്തരീക്ഷത്തിൽ കൃഷി പുരോഗമിച്ചു. അങ്ങനെ വിളവെടുപ്പ് നടന്നു. കൃഷിയിൽ നിന്നും നല്ലൊരു തുക ആയാൾക്ക് ലഭിച്ചു. അങ്ങനെ അയാൾ സന്തോഷത്തോടെ ജീവിച്ചു. പരിശ്രമിക്കാതെ മാറി നിന്നാൽ ഒന്നും നമുക്ക് നേടിയെടുക്കാൻ ആകില്ല എന്നതാണ് ഇവരുടെ കഥ നമ്മളെ പഠിപ്പിക്കുന്നത്.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |