സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ മഹാമാരി
മഹാമാരി
ഉണ്ണി മോൾ അമ്മയോട് ചോദിച്ചു , അമ്മെ ഇപ്പോൾ എന്നെ എന്താ പുറത്തൊന്നും കൊണ്ടുപോകാത്തത് , അമ്മക്ക് ഇപ്പോൾ എന്നെ ഒട്ടും ഇഷ്ട്ടമല്ല അതുകൊണ്ടല്ലേ ? അപ്പോൾ അമ്മ ഉണ്ണി മോളോട് പറഞ്ഞു , മോളെ നമ്മുടെ ലോകം ഒരു വലിയ മഹാമാരിയുടെ പിടിയിലാണ് . അത് മാറാതെ നമ്മുക്ക് പുറത്തിറങ്ങാൻ കഴിയില്ല .ഉണ്ണി മോൾക്ക് വീണ്ടും സംശയം . എന്താണമ്മേ ഈ മഹാമാരി കോവിഡ് 19 ? മോളെ പണ്ട് മനുഷ്യൻ പരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും ദൈവീക ചിന്തയോടും കൂടിയായിരുന്നു ജീവിച്ചിരുന്നത് . എന്നാൽ കാലം കഴിഞ്ഞുപോയതോടെ , ലോക നിലവാരം ഉയർന്നതോടെ മനുഷ്യൻ പരസ്പരം ശത്രുക്കളാവുകയും നശിക്കുകയും ചെയിതു . ദേവാലയങ്ങൾ കുരുതിക്കളങ്ങൾ ആയി . ഇത് കണ്ടു മനസ് മടിച്ച ദൈവം നമ്മുക്ക് തന്ന ഒരു വ്യാധിയാണിത് . ഇപ്പോൾ വീണ്ടും മനുഷ്യർ പരസ്പരം സ്നേഹിക്കുകയും സമാധാനത്തോടും സന്തോഷത്തോടും ജീവിക്കാൻ ആരംഭിച്ചു. ഈ മഹാമാരി മാറുന്നത് വരെ നമ്മുക്ക് പുരതുപോകാനും മറ്റുള്ളവരോട് അടുത്ത് ഇടപെടാനോ പാടില്ല . എല്ലാം മാറുന്ന ദിവസം ഉണ്ണി മോളെ എല്ലായിടത്തും കൊണ്ടുപോകാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |