അത്തിമരത്തിലെ ചെല്ലതത്തേ
അത്തിപ്പഴം കൊത്തി തിന്നുന്നതാര്?
അങ്ങേ പൊത്തിലെ കുഞ്ഞനണ്ണാനോ ?
അത്തിമരത്തിലെ കള്ളി കുയിലോ?
അത്തിമരത്തിലെ കുഞ്ഞിതത്തേ
സത്യം നീ ഓതാത്തതെന്തേ തത്തേ?
അത്തിപ്പഴം എല്ലാം കൊത്തിത്തിന്നു ഞാൻ
അത്തിയമ്മക്കൊരു മുത്തമിട്ടു..
അഭിനവ് ജിനീഷ്
നാലാം ക്ലാസ് ബി സെൻറ് ജോസഫ്സ് എൽ.പി.എസ് വൈക്കം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത