പ്രകൃതി

മുത്തശ്ശി പറഞ്ഞൊരാ ബാല്യം എൻ മുത്തശ്ശി അമ്മതൻ ബാല്യം
ഓലപ്പുരയിൽ അന്തിയുറങ്ങിയ ബാല്യം
നെൽപ്പാടം പച്ചവിരിച്ച കാലം
കൊയ്ത്തു പാട്ടിൻ ഈണമുണ്ടായിരുന്ന കാലം
അത്തം ചമയ്ക്കാൻ കാട്ടു പൂവുണ്ടായിരുന്ന കാലം
ഇന്നു നീ മകളേ കാണുന്ന ഈ ലോകം യന്ത്രങ്ങൾ മാത്രമുള്ള ഒരു ലോകം
പച്ച വിരിച്ച പാടമിന്നില്ല കൊയ്ത്തു പാട്ടിൻ ഈണമിന്നില്ല
ശുദ്ധവായു ശ്വസിക്കാൻ ഓക്സിജൻ ബാങ്കുകൾ ഉള്ളൊരു ലോകം
ഇതാണിന്നു മകളെ നിൻ ബാല്യം ഇതാണിന്നു മകളെ നിൻ ബാല്യം

അൽക്കാ പ്രകാശ്
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത