സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
പരിസ്ഥിതി എന്ന് ഓർക്കുമ്പോൾ തന്നെ എനിക്ക് ഓർമ്മ വരുന്നത് മലിനമായിരിക്കുന്ന പ്രകൃതിയെയാണ്. നമുക്ക് എല്ലാപേർക്കും അറിയാം നമ്മുടെ പ്രകൃതി പല കാരണങ്ങളാലും നശിച്ചുകൊണ്ടിരിക്കുന്നു. ആരാണ് ഇതിന്റെ കാരണക്കാർ ..,മനുഷ്യൻ തന്നെ .നമ്മുടെ നദികളും ,പുഴകളും മലിനമായിരിക്കുന്നു .ഭൂമിയോ ..,? നാം ശ്വസിക്കുന്ന വായുവിനെ കുറിച്ചും ,നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വെള്ളത്തെ കുറിച്ചും ആലോചിച്ചു നോക്കൂ. മലിനീകരണംനാം കുട്ടികൾക്ക് അതിന് കഴിയും.നമ്മുടെ പരിസ്ഥിതി പണ്ടുകാലങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. പണ്ട് പ്രകൃതിയെ അറിഞ്ഞു ജീവിച്ചവരാണ് മനുഷ്യർ. എന്നാൽ തലമുറകൾ തോറും പ്രകൃതി നശിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയും,മനുഷ്യനും ഇണങ്ങി ജീവിച്ചിരുന്ന പണ്ടുകാലങ്ങളിൽ മറ്റു ജീവജാലങ്ങളെപ്പോലെ തന്നെ മനുഷ്യരും പ്രകൃതിയിൽ സ്വാധീനം ചെലുത്തിയിരുന്നു. താൻ പ്രകൃതിയുടെ ഭാഗമാണ് എന്നും, അതിനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇന്നത്തെ ജനത ചിന്തിക്കുന്നില്ല. മനുഷ്യർ വളരെ ക്രൂരമായി നമ്മുടെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ പരിസ്ഥിതി നശിക്കുന്നു. ഭൂമിയിൽ വളരുന്ന എല്ലാ ജീവികളിലും കളി തെറ്റിച്ചു കളിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ. എങ്കിലും മനുഷ്യൻ പ്രകൃതിയുടെ ഭാഗം തന്നെ. മണിമാളികകൾക്കായി വയലുകൾ നികത്തിയതിന്റെ ഫലമായി വെള്ളപ്പൊക്കം എന്ന ദുരന്തം ഉണ്ടായി. മരങ്ങൾ വെട്ടി നശിപ്പിച്ചപ്പോൾ കനത്ത മഴയും ,മണ്ണ് ഒലിച്ചു പോകുന്ന പ്രതിഭാസവും സംഭവിച്ചു. അതുപോലെ ഫാക്ടറികളിൽ നിന്നുള്ള മാലിന്യവും ,പുകയും ജലത്തെയും ,വായുവിനേയും ആശുദ്ധമാക്കി. പകരം നമ്മൾ ശ്വസിക്കുന്നത് വിഷവായുവും ,അശുദ്ധവും ആയി . പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |