മഴ പെയ്യും നാളിൽ !
രാവിലെ ഉണരും നേരം
മുറ്റത്തേക്കോടിയപ്പോൾ ,
കാർമേഘങ്ങൾ എന്നെ ചുറ്റിനിന്നു .
പെട്ടെന്നൊരു ശബ്ദത്താൽ
ഞാൻ ഞെട്ടി പോയി
ഇടിമിന്നൽ മഴയെ വരവേൽക്കുന്നു
മഴവന്നല്ലോ .
മഴത്തുള്ളികൾ മുറ്റത്ത്
മഞ്ഞുരുകി പോകുംപോലെ
പൂമൊട്ടുകളെല്ലാം വിരിഞ്ഞു
എന്നെ നോക്കി നിന്നു .
ഞാൻ പിന്നെ മഴയത്തോടി
മഴയെന്നെ തഴുകി നിന്നല്ലോ...