പ്രപഞ്ചമേ നിന്നുടെ ഈ നിഗൂഡത
ഒരമ്മതൻ മക്കളായി വാഴുമവർ ,
ഒരമ്മയോടാവർ വസിക്കുന്നു പാരിൽ
എന്നാലും ആരും അറിയുന്നില്ല -
നിന്നുടെ ആത്മാവിൻ നൊമ്പരങ്ങൾ.
നിൻ ചാരത്തണയുമ്പോൾ
നിന്നെ ഓർക്കുമ്പോൾ
എൻ മനം തുടിക്കുന്നു .
നിന്നിലെ നിഗൂഢ രഹസ്യമറിയാൻ
ഓർമ്മവച്ച നാൾ മുതൽ ഓർമ്മിക്കുന്നു
നിന്നുടെ അന്തരം എങ്കിലും ഞാൻ
അറിയുന്നുതവ മനോഹരമേ .