പ്രകൃതിയിലെ മണ്ണിൽ കിടക്കുന്ന
വിത്തുകൾ പൊട്ടി മുളച്ച്
ചെറു തൈകളായി തീരുന്നു
പിന്നെ ആ തൈകൾ വളർന്ന്
വലിയ മരമായി മാറിടുന്നു
നാളുകൾ പിന്നിട്ട് മരങ്ങളിൽ
കായ്കൾ കുലക്കുന്നു
കായ്കൾ കുലച്ച്പഴങ്ങളായി
മാറീടുന്നു പിന്നെ ഞെട്ടറ്റ്
താഴേക്ക് പതിക്കുന്നു
പ്രകൃതിയുടെ സൗന്ദര്യത്തിന്
നിദാനമാണീ മരങ്ങൾ