പരിസരവും മനുഷ്യനും
പ്രപഞ്ച സൃഷ്ടാവിൻ കൈയൊപ്പുകൾ!
നമ്മെ നമ്മുടെ അമ്മയാം പ്രകൃതിതൻ
മാറിൽ ചേർത്ത് പിടിക്കുന്നതിന്
മാർഗം , നമ്മുടെ പരിസരം .
കാലത്തിൻ യുവമനസ്സുകൾ
പ്രകൃതിയും പരിസരവും അറിയുന്നില്ല ,
തനിക്കും അപരനും നാശമാം
അപകടത്തെ വിളിച്ചു ചേർക്കുന്നു .
യുവ മനസ്സുകൾ !
അറിയണം നാം അറിഞ്ഞിടേണം
പരിസരം എന്ത് ? പ്രകൃതി എന്ത് ?
കാലത്തിന്റെ ഒഴുക്കിൽ
സ്നേഹത്തിൻ കണ്ണികൾ ഒഴുക്കി കളയരുത് .