ലോകമെങ്ങും വ്യാധിയായി
പറന്നെത്തി കോറോണയെന്ന
ഭീകരൻ
അല്പലാഘവത്തോട നോക്കി നിന്നു
കോറോണയെന്ന ഭീകരനെ ....
കരുതിയിരുന്നു പതു
ങ്ങിയിരുന്നു
മുഖമുടിയണിഞ്ഞും കൈ
കഴുകിയും
പിന്നിടങ്ങനെ വീട്ടിലൊതുങ്ങി
അച്ഛനെ കണ്ടു അമ്മയെ കണ്ടു
അനിയനെയും അനിയത്തിയെയും
കണ്ടു രസിച്ചു ഞങ്ങൾ ...
അടുക്കളയിലെ പൊടിക്കൈകൾ
അമ്മയും
വീടിനു പുറം അച്ഛനും
ഞങ്ങൾക്ക് പറഞ്ഞു തന്നു
ഞങ്ങൾ ഒന്നായ് ചെടികൾ നട്ടും
വീടുകൾ വൃത്തിയാക്കിയും ഒരുമിച്ച്
കൂടി
ഈസ്റ്ററും വിഷുവും ആഘോഷിച്ചു
ഈശ്വരനെന്നകരുത്തിനെ
തേടി ഞങ്ങൾ ചെറുത്തിടും
വ്യാധിയെ
വിശ്വാസമെന്ന കൈകൾ
ചേർത്ത് കരുത്തായ് മുന്നേറിടും
അതിജീവനമെന്ന പാഠമായ്.............