ബുൾബുൾ

അന്നും പതിവുപോലെ ഞാൻ പുറത്തിറങ്ങി. കിളികൾക്ക് വെള്ളം വെയ്ക്കാറുള്ള പാത്രത്തിൽ വെള്ളം നിറച്ചു.അല്പം കഴിഞ്ഞ തേയുള്ളു.അതാ ഒരു പക്ഷി.നീണ്ട വാലും തലയിൽ പൂവും ഉണ്ട്. ബ്റൗണും കറുപ്പും കലർന്ന നിറം. കവിളിലും വാലിലും ചുവപ്പ് നിറവും ഉണ്ട്. ഞാനമ്മയെ വിളിച്ചു. അമ്മയാണ്പറഞ്ഞത് ബുൾബുൾ ഇനത്തിൽപെട്ട കിളിയാണിതെന്ന് .പെട്ടെന്ന് അതിൻെറ ഇണക്കിളി വന്നു. അവൻ്റെ ചുണ്ടിൽ ചുള്ളികളും ചകിരിനാരു ഉണ്ടായി രുന്നു.അതിനെ ഞാൻ ആകാംഷയോടെ നോക്കി.എൻെറ വീടിന്റെ ലാംബിൻ്റെ ഇടയിലുള്ള സ്ഥലത്തേക്കാണ് അത് പറന്നത്.അത് മുട്ടയിടാൻ കൂട് കൂട്ടി.ഉണങ്ങിയ ഇലകളും നാരും ഉപയോഗിച്ച് ഒരു കുഞ്ഞു കൂട്.അടുത്തടുത്ത ദിവസങ്ങളിലായി പെൺബുൾബുൾ മൂന്നു മുട്ടകളിട്ടു.എൻെറ സന്തോഷത്തിന് അതിരില്ലായിരുന്നു.10_12 ദിവസത്തിനുള്ളിൽ മുട്ട വിരിഞ്ഞു.മൂന്ന് ഓമനത്തമുള്ള കുഞ്ഞു ങ്ങൾ.കണ്ണ് അടച്ചു പിടിച്ചു തല കുമ്പിട്ട് കൂടിനുള്ളിൽ ഉറങ്ങുന്നു.അമ്മക്കിളിയും ആൺകിളിയും മാറി മാറി തീറ്റ കൊണ്ട് വന്ന് കൊടുക്കുന്നു.ചെറിയ പ്രാണികൾ,പലതരം പഴങ്ങൾ. കുഞ്ഞു ങ്ങൾ വാതുറന്ന് ശബ്ദമുണ്ടാക്കി കഴിക്കുന്നു.രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ അവ പറക്കമുറ്റി.അമ്മക്കിളി ഒരു ദിവസം കുഞ്ഞു ങ്ങളെ ഇറക്കി പറക്കാൻ പഠിപ്പിച്ചു. ഞാൻ നോക്കി നിൽക്കേ ആകാശത്തിന്റെ വിശാലതയിലേക്ക് ആ കിളിക്കുഞ്ഞുങ്ങൾ പറന്നുപോയി.

ആഷ്മി ഹാരിസ്
4 A സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം