പ്രളയം

 
മലചുരത്തിയനീരുറവകൾ അണകൾകെട്ടിഅടച്ചു -നാം
പുഴയൊഴുകിയവഴികളൊ-ക്കെയുമതിരു- കല്ലുകൾപാകി നാം
കുുന്നിടിച്ചു നിരത്തി നാം പുഴകളൊക്കെ നികത്തി -നാം
പണിതുകൂട്ടിരമ്യഹർമ്മ്യo കൃഷിനിലങ്ങൾ നികത്തി -നാം
ദാഹനീരതുമൂറ്റിവിറ്റുനേടി -കോടികൾ ഇന്നു നാം
ഭൂമിതന്നുടെനിലവിളി അതുകേട്ടതില്ലഅന്നു നാം
പ്രകൃതിതന്നുടെസങ്കടം അണനിറഞ്ഞൊരുനാളി-ൽനാം
പകച്ചുപോയിപ്രളയമെന്നൊരുമാരിതന്നുടെ നടുവിൽ നാം
കൈപിടിച്ചുകയത്തിലായൊരുജീവിതംതിരികെത്തരാൻ
ഒത്തുേച്ചേർന്നുനമ്മളൊന്നായിഒരുമനസ്സായ്അന്നു നാം
ജാതി ചിന്തകൾ വർഗ്ഗ വൈരികൾഒക്കെയന്നു മറന്നനാം
ഇനിയൊരിക്കലൊരൊത്തുചേരലിനൊരു ദുരന്തം കാക്കണേ
ഒരു ദുരന്തംകാക്കണോ.....


 

ഗായത്രി കമൽ
3 E സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത