സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്
ഡയറിക്കുറിപ്പ്
ഇപ്പോഴും ഞാൻ ലോക്ക് ഡൗൺഅന്തരീക്ഷത്തിൽ തന്നെയാണ്. വീട്ടിൽ ആഘോഷങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് വീട്ടിൽ തന്നെയാണ്. കുട്ടികളായ ഞങ്ങൾ ഉറങ്ങിയതിനു ശേഷം എത്താറുള്ള അച്ഛൻ എപ്പോഴും ഞങ്ങളുടെ കൂടെ കളിച്ചും ചിരിച്ചും സഹായിച്ചും ഞങ്ങളുടെ കൂടെ മുഴുവൻ സമയവും ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ടാവും. ശരിക്കും സ്കൂൾ അവധിക്കാലത്തിന്റെ സന്തോഷം ഉണ്ടെങ്കിലും ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്ന കോവിഡ്_ 19 എന്ന മാരക രോഗത്തിന്റെ വ്യാപനം മനസ്സിൽ ആശങ്ക ഉണർത്തുന്നുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും മാറി ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഞങ്ങൾ ബാപ്പിയുമായി ചേർന്ന് നാളെ പറത്താനുള്ള ഒരു വട്ടത്തിന്റെ നിർമ്മാണത്തിലാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കഥ |