സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ് വർഷങ്ങളായി വളരെ മികച്ച രീതിയിലുളള പ്രവർത്തനങ്ങൾ കാഴ്ചവച്ചുകൊണ്ടു ജൈത്രയാത്ര തുടരുന്നു. ജനസംഖ്യാദിനത്തോടനുബന്ധിച്ച് സന്ദേശം തയ്യാറാക്കൽ, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊളാഷ്, ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയുണ്ടായി. ഇതുമൂലം യുദ്ധത്തിന്റെ ദുഷ്യവശങ്ങളെകുറിച്ചും ലോകസമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ സഹായിച്ചു. ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി- അനുസ്മരണ പ്രഭാഷണവും ക്വിസ് മത്സരവും നടത്തി. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സർവ്വമത പ്രാർത്ഥന, അനുസ്മരണ പ്രഭാഷണം, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തൽ എന്നിവ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ശ്രീ.സീതിമാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കൂടാതെ പി.ടി.എ അംഗങ്ങളുടെയും ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സ്കൂൾ തലത്തിൽ പ്രാദേശിക ചരിത്ര രചന, ഭൂപട നിർമ്മാണം, സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും തുടർ മത്സരങ്ങൾക്കായി വിദ്ഗ്ദ പരിശീലനം നൽകുകയും ചെയ്തു . സ്കൂൾ തലത്തിൽ ന്യൂസ് എഡിറ്റിംങ്ങ് & റീഡിംങ്ങ് കോമ്പറ്റീഷൻ നടത്തുകയും തെര‍ഞ്ഞടുക്കപ്പെട്ട കുട്ടികളെ ഉപജില്ലാതലത്തിൽ പങ്കെടുക്കന്നതിനായി പരിശീലിപ്പിക്കുകയും ചെയ്തു. സ്മ‍ൃതി-2018 എന്ന പേരിൽ യു.പി വിഭാഗത്തിൻ ഒരു പ്രദർശനം നടത്തുകയുണ്ടായി. പഴയ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതായ വീട്ടുപകരണങ്ങളും മറ്റു പ്രദർശിപ്പിക്കുകയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നതുമായിരുന്നു ഈ പ്രദർശനം. കേരളപിറവി ദിനത്തോടനുബന്ധിച്ച് വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുകൊണ്ടുളള റാലി സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ചിത്രരചന എന്നിവ നടത്തുകയും ഉപജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ സമ്മാനാർഹരാവുകയും ചെയ്തു. ഇലക്ടർ ക്ലബ് രുപീകരിക്കുകയും സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജനാധിപത്യ രീതിയിൽനടത്തുകയും ചെയ്തു. ചിത്രരചന, മോക്ക് പാർലമെന്റ് എന്നിവ സംഘടിപ്പിച്ചു. പ്രാദേശിക ചരിത്രസ്മാരകങ്ങൾ, ആരാധനാലയങ്ങൾ എന്നിവ സന്ദർശിച്ചും അഭിമുഖങ്ങൾ നടത്തിയും വിവരങ്ങൾ ശേഖരിച്ചുകൊണ്ട് തൃക്കണാ മതിലകം എന്ന പേരിൽ പ്രദേശിക ചരിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ഉപ‍ജില്ലാതലത്തിൽ നടത്തപ്പെട്ട സോഷ്യൽ സയൻസ് മേളയിൽ overall നേടാൻ സാധിച്ചു. ജില്ലാ തലത്തിൽ വർക്കിങ്ങ് മോഡലിന് ഒന്നാം സ്ഥാനവും അറ്റ്ലസ് നിർമ്മാണത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ വർക്കിങ്ങ് മോഡലിൽ അഭിനവ് സൈജു, അമൽ എസ്.എസ് എന്നീ കുട്ടികൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി. സതേൺ ഇന്ത്യ ശാസ്ത്ര മേളയിൽ വർക്കിങ്ങ് മോഡൽ വിഭാഗത്തിൽ പങ്കെടുത്ത ഒമ്പതാം ക്ളാസിലെ അഭിനവ് സൈജു മികച്ച പ്രകടനത്തിലൂടെ മാദ്ധ്യമ ശ്രദ്ധ നേടി. ഇത്തരം പ്രവർത്തനങ്ങളിലൂടെ തൃശൂർ ജില്ലയിലെ മികച്ച SS ക്ളബ്ബിനുള്ള സമ്മാനം ലഭിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഉൗജ്ജ്വലമായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പൗരബോധവും മാനവികതയും ദേശീയതയും വളർത്തുവാനും ലോക സമാധാനത്തിന്റെയും, സഹവർത്തിത്വത്തിന്റെയും ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താനും മികച്ച രീതിയിലുള്ള ജനാധിപത്യ സംസ്ക്കാരം വളർത്തി യെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവാന്മാരാക്കാൻ സാധിച്ചു.