സയൻസ് ക്ലബ്
വർഷങ്ങളായി സയൻസ് ക്ലബ് വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ച് വരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാനുതകുന്ന രീതിയിൽ വളരെ മികച്ച രീതിയിലുളള പ്രവർത്തനങ്ങളാണ് സയൻസ് ക്ലബിന്റെ നേത്യത്വത്തിൽ നടത്തി വരുന്നത്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, പ്ലകാർഡ് നിർമ്മാണം, ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തുകയുണ്ടായി. ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കൊളാഷ് മത്സരവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. കൂടാതെ ബഹിരാകാശവാരം ആചരിക്കുകയും ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്ചു. ജൂലായ് 27 ശ്രീ.എ.പി.ജി അബ്ദുൾ കലാം ഓർമ്മ ദിനമായി ആചരിക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിംങ്ങ് മോഡൽ, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, ശാസ്ത്രനാടകം, ക്വിസ്സ് തുടങ്ങിയ വിവിധങ്ങളായ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ഉപജില്ലാ ജില്ലാ സംസ്ഥാനതലങ്ങളിൽ സമ്മാനാർഹമാവുകയും ചെയ്തു. കൂടാതെ ചരിത്ര പ്രാധ്യാന്യമുളള സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. റോക്കറ്റിന്റെ മോഡലിൽ രൂപകല്പന ചെയ്ത സയൻസ് ക്വിസ്സ് ബോക്സ് ശ്രദ്ധ ആകർഷിച്ചു. തൃശൂരിലെ വിജ്ഞാൻ സാഗറിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി. ഇതു കുട്ടികളിൽ ശാസ്ത്രഅഭിരുചി വളർത്താൻ സഹായകമായി. കൂടാതെ ലിറ്റിൽ സയൻറ്റിസ്റ്റ് മത്സരവും സംഘടിപ്പിക്കുകയും ശ്രീജിത്ത് മാസ്റ്ററുമായി അഭിമുഖം നടത്തുകയും ചെയ്തു. സ്കൂൾ എക്സ്ബിഷനിൽ വിജയികളായ കുട്ടികൾക്ക് വിദ്ഗ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം കൊടുക്കുകയുണ്ടായി . ഉപജില്ലാതലത്തിൽ ശാസ്ത്രമേളയിൽ ഓവറോൾ ലഭിച്ചു. ജില്ലാതലത്തിൽ സയൻസ് സ്റ്റിൽ മോഡലിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി. കൂടാതെ സംസ്ഥാന തലത്തിൽ സയൻസ് സ്റ്റിൽ മോഡലിന് എ ഗ്രെയ്ഡ് ലഭിച്ചു. സയൻസ് ക്ലബിന്റെ നേത്യത്വത്തിലുളള ഇത്തരം പ്രവർത്തനങ്ങളിലൂടെ അന്വേഷണ കൗതുകമുളള ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര നേട്ടങ്ങളെ എങ്ങനെ മനുഷ്യ നന്മയ്ക്ക് ഉപകരിക്കണമെന്നും മനസ്സിലാക്കികൊടുക്കാനും സഹായിച്ചു.