ജൂൺ-5 പരിസ്ഥിതി ദിനം
വൃക്ഷങ്ങളും പുഴകളും തോടുകളും ഇല്ലാതാകുന്നത് മനുഷ്യന്റെ കടന്നുകയറ്റങ്ങളെ കൊണ്ടാണ്. മനുഷ്യനും പ്രകൃതിയും ഒത്തൊരുമിച്ച് പോകുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണ് ഈ വർഷവും നടപ്പിലാക്കിയത്. ഹരിത വർണ്ണത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന ഹരിതയാത്ര ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. വൃക്ഷതൈകൾ വിതരണം ചെയ്യുകയും മരങ്ങൾ നട്ടു വളർത്തുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി ബോധവത്ക്കരണ റാലി സംഘടിപ്പിക്കുകയുണ്ടായി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. വിഷ്ണു സ്ക്കൂൾ അങ്കണത്തിൽ വൃക്ഷതൈനട്ട് വിദ്യാർത്ഥികൾക്ക് മാതൃകയായി. പ്രാദേശിക പരിസ്ഥിതി
പ്രവർത്തകനുമായി അനുഭവങ്ങൾ പങ്കുവെച്ചത് കുട്ടികൾക്ക് പുതിയ അനുഭവമായി. പി.ടി.എ യുടെ നേതൃത്വത്തിൽ മഴക്കുഴികളുടെ നിർമ്മാണം, പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. കൂടാതെ പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും കാർട്ടൂൺ മത്സരവും സംഘടിപ്പിക്കുകയുണ്ടായി.