വിടർന്നു നിൽക്കുന്ന പൂവുകൾ
അതിൽ തേൻ കുടിക്കാൻ വരുന്ന പൂമ്പാറ്റകൾ
സ്നേഹത്തോടെ അവർക്ക് തേൻ കൊടുക്കുന്നു പൂക്കളും
മലകളും പുഴകളും നദികളും
ചെറുതും വലുതുമായ ജീവജാലങ്ങളും
പ്രകൃതി നീയെത്ര സുന്ദരി
പൊടിപടലങ്ങൾ ഇല്ല
മാലിന്യങ്ങൾ തീരെയില്ല
സുന്ദര സുരഭിലമാം പ്രകൃതി
നീ അതീവ സുന്ദരി
ഇത്രനാൾ നിന്നുടെ സൗന്ദര്യം
എൻ കണ്ണുകളിൽ നിന്ന് എന്തേ മറച്ചു
ദൃശ്യമാക്കി നിൻ വശ്യസൗന്ദര്യം
ഈ കൊറോണ കാലം ,എനിക്കു മുന്നിൽ