വിശ്വപ്രകൃതിയാം നമ്മുടെ അമ്മ
നമുക്ക് തന്ന സൗഭാഗ്യങ്ങളെല്ലാം
നാം തിരസ്കരിക്കുന്നു
നമ്മൾ തൻ അമ്മയുടെ നന്മ
നാം മനസ്സിലാക്കിയില്ല
കായലും കുളങ്ങളും കാവുകളിലും
തലോടുന്ന കാറ്റിന്റെ ചിലങ്ക ശബ്ദം
എത്ര മനോഹരം……
മുത്തിനെ പോലും കരിക്കട്ടആയി കണ്ട
ബുദ്ധിശൂന്യൻമാർ നാം
പ്രകൃതിയാം അമ്മയുടെ ഹൃദയത്തെ
കാരിരുമ്പിൽ പിഴുതെറിയുന്നവർ നാം
സൗന്ദര്യവും സൗരഭ്യവും നിറഞ്ഞ
പ്രകൃതി, തൻ മക്കളെ ഓർത്ത്
ഇന്ന് കരയുന്നു …..
ഇത്തിരി മണ്ണിനു വേണ്ടി നാം
എത്ര കുളങ്ങൾ മണ്ണിട്ടുമൂടി
എന്നാൽ ഇന്നും,
വിശ്വപ്രകൃതിയാം നമ്മുടെ അമ്മ
തൻ സൗഭാഗ്യങ്ങളെ ഇന്നും നമ്മിലേക്ക് നീട്ടുന്നു..........