വീണ്ടും ഒരു മഹാമാരിയെത്തി
കോറോണയെന്നതിന്റെ പേര് !
ചൈനയും, യു.എസും, ഇറ്റലിയും,
ലോകരാജ്യങ്ങളെല്ലാം ഭയന്നുപോയി
ഓരോ ദിനവും ഏറിടുന്നു ലോക -
രാജ്യങ്ങളിൽ അതിന് മരണ ഗന്ധം
മരിക്കുന്നു സർവരും മഹാമാരിയാൽ
മന്നനും, യാചകനും ഒന്ന് പോലെ
മന്ത്രവുമില്ല , മരുന്നുമില്ല
വീട്ടിലിരിക്ക നാം ശുചിത്വമോടെ
മുഖാവരണം ധരിച്ചീടുക കൈകൾ കഴുകീടുക
നേരിടാം നമുക്കീ മഹാമാരിയെ
അതിജീവനത്തിന്റെ പാതയിലാണ് നാം
അനുസരിച്ചീടുക നിയമങ്ങളെ
പുതിയൊരു നാളേക്കായി ഒന്നിച്ചു പോരാടി
അതിജീവനത്തിന്റെ ഭാഗമാകാം