അവധിക്കാല സ്വപ്നങ്ങൾ
കീഴ്പെടുത്തും സമയത്തു
കൊറോണയെന്ന മഹാമാരി
ക്ഷണിക്കാത്ത അതിഥിയായിഎത്തവേ ..
തിരിഞ്ഞു നോക്കുമ്പോൾ
നടക്കാതിരുന്ന പരീക്ഷകളും
യാത്രപറയാതെ പിരിഞ്ഞ കൂട്ടുകാരും
എല്ലാം മനസ്സിൽ തങ്ങവേ .......
ഇരുളടഞ്ഞ മുറിയിൽ
വെട്ടത്തിൻ നുറുങ്ങു നോക്കി
കൊറോണയെ തുരുത്തുവാനുള്ള
കരുത്തുമായി നീങ്ങവേ .....
അണിഞ്ഞിടാം മാസ്കുകൾ
പുരട്ടിടാം സാനിറ്റിസറുകൾ
ഒരുമയോടെ ശക്തിയോടെ
സമൂഹവ്യാപനം തടഞ്ഞിടാം .......