ഇല്ലത്തുണ്ടൊരു ഉണ്ണിക്കുട്ടി
തേനൂറും പൊൻ ചിരിതൂകി
ശുചിയാക്കീടും വീടും പുറവും
ശുചിയായ് മാറ്റും മനസിനെയും
ഉണ്ണുന്നതിനൊ മുൻപും പിൻപും
കൈയും വായും കഴുകീടും
കുട്ടിക്കാലത്തുള്ളൊരു ശീലം
ആവർത്തിക്കുന്നീ സമയം
കൊറോണ എന്നൊരു ഭീകരൻ വന്ന്
ഭീതി പരത്തും നേരത്ത്
ശുചിത്വ ശീലം കൈമുതലാക്കാം
സോപ്പിട്ടവനെ തുരത്തീടാം
പുറത്ത് പോകും നേരത്ത്
മാസ്ക്ക് വാങ്ങി ധരിച്ചീടാം
ശുചിത്വ ശീലം പാലിച്ച്
കൊറോണയെ തുരത്തീടാം
കൊറോണയെ തുരത്തീടാം