കൊറോണ 2020
ചൈനയിലെ വുഹാനിൽ നിന്നാണ് ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. മുൻപ് രണ്ടു തവണയാണ് അതിഭീകരമായ കോവിഡ് 19
പടർന്നു പിടിച്ചത്.
2002 ലെ സാർസും 2012 ലെ മെർസും. സിങ്കപ്പൂർ അടക്കമുള്ള രാജ്യങ്ങളിൽ സാർസ് ബാധ നിയന്ത്രിച്ചത് നോൺ മെഡിക്കൽ പബ്ലിക് ഹെൽത്ത് ഇൻവെൻഷൻ എന്ന രീതിയിലാണ്. രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ലക്ഷണങ്ങൾ വരുന്നതുവരെ ഒറ്റപ്പെട്ടു നിൽക്കണം. ചുമയുണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക. രോഗിയും ബന്ധുക്കളും ഇടയ്ക്കിടെ കൈയും മുഖവും
സോപ്പിട്ടു കഴുകണം. രോഗലക്ഷണം വന്നാൽ അടുത്തുള്ള ആശുപത്രി ഒ പി ലോ അത്യാഹിത വിഭാഗത്തിലോ നേരിട്ടു പോയി കാണിക്കരുത്. ആരോഗ്യവകുപ്പിന്റ ഹെൽപ്‌ലൈൻ നമ്പറിൽ അറിയിക്കണം. സാധാരണ വാഹനത്തിൽ ആശുപത്രിയിലേക്കു സഞ്ചരിച്ചാൽ മറ്റു യാത്രക്കാർക്കും രോഗം പകരും. അതുകൊണ്ട് ആരോഗ്യവകുപ്പ് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മാത്രമേ പോകാവൂ. ദൂരയാത്ര പോയി മടങ്ങിയെത്തുന്നവർ 14 ദിവസത്തേക്കു ഹോം ഐസൊലേഷൻ പാലിക്കണം. കഴിവതും ദൂരയാത്ര ഒഴിവാക്കുക. പനി, ചുമ, ജലദോഷം, ശ്വാസംമുട്ടൽ എന്നിവയുണ്ടെങ്കിൽ ഡോക്‌ടറെ കാണുക. കൊറോണയുടെ വാക്സിൻ ഇതുവരെ കണ്ടെത്താത്തതിനാൽ ഇടയ്ക്കിടെ കൈയും മുഖവും സോപ്പിട്ടു കഴുകണം. ഇടയ്ക്കിടെ മുഖത്ത് തൊടരുത്. അത് കൊറോണയ്ക്ക് നമ്മുടെ ശരീരത്തിലേക്കു കടക്കാൻ ഒരു അവസരം ഒരുക്കുകയാണ് ചെയ്യുന്നത്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|