കൊറോണ വൈറസ്
ഞാൻ ഇവിടെ പറയുന്നത് കൊറോണ വൈറസ്നെ പറ്റിയാണ്. മൃഗങ്ങളിൽ കണ്ടുവരുന്ന ഈ വൈറസ് മനുഷ്യരിലേക്കു പെട്ടന്ന് പടർന്നു പിടിക്കുന്നു. രോഗം ബാധിച്ച ആളിൽ നിന്നും മറ്റുള്ളവരിൽ പെട്ടന്ന് പടരുന്നു. ഇതു തടയുന്നതിനായി ആരോഗ്യ വകുപ്പും, നമ്മുടെ ഗവണ്മെന്റും, പ്രധാനമന്ത്രിയും പറയുന്ന കാര്യം കൃത്യമായി അനുസരിക്കണം. അതിൽ ഒന്നാമത് സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഒരു കാരണത്താലും കുട്ടികളും പ്രായമായവരും പുറത്തിറങ്ങി നടക്കരുത്. അത്യാവശ്യം സാധനം ഒരാൾ പോയി വാങ്ങി വരണം. പുറത്തു പോകുമ്പോൾ തുണിയൊ, മാസ്കൊ കൊണ്ട് വായ മൂടി കെട്ടണം. പുറത്തു നിന്ന് വന്നാൽ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് മുഖവും, കയ്യ് കാല്കളും കഴുകണം. കണ്ണ്, മുക്ക്, വായ എന്നിവ തൊടരുത്. പനി, ചുമ, ജലദോഷം എന്നിവ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക. തുടർന്ന് ചികിത്സ തേടുക. ഞാൻ ഈ നിർദേശം പാലിക്കുന്നു. നിങ്ങളും പാലിക്കണം കൂട്ടുകാരെ. നമുക്ക് സാമൂഹിക അകലം പാലിച്ചു കൊണ്ട് ഒരുമിച്ചു നിന്ന് ഈമഹാ മാരിയെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|