സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം സംസ്ക്കാരം
ശുചിത്വം സംസ്ക്കാരം
ശുചിത്വം ഒരു സംസ്ക്കാരമായി കണ്ടിരുന്ന പൂർവികരായിരുന്നു നമുക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് നാം ജീവിക്കുന്ന ഈ ഭൂമി വിഷമയമായി മാറിയിരിക്കുന്നു. ഭൂമിയിലെ മണ്ണും വെള്ളവും വായുവും മലിനമായിരിക്കുന്നു. പരിസ്ഥിതി മലിനീകരണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ നാം ഒരു വിചിന്തനം നടത്തേണ്ടത് ആവശ്യമാണ്. അതിനുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ നിന്ന് ആരംഭിക്കേണ്ടതുണ്ട്. വ്യക്തിശുചിത്വമാണ് ഇതിന്റെ അടിസ്ഥാനം. നിത്യജീവിതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങൾ അതായത്, ദിവസവും കുളിക്കുകയും ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. ആഹാരത്തിനു മുൻപും പിന്പും കൈകൾ സോപ്പുപയോഗിച്ചു കഴുകുക. പോഷകാരങ്ങൾ കൂടുതലായി കഴിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുക, അങ്ങനെ ശുചിത്വം വ്യക്തി ജീവിതത്തിൽ പാലിക്കുമ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടാകും. പകർച്ചവ്യാധികൾ ഇല്ലാതാകും. അസുഖം വന്നാൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അതുപോലെയാണ് നാമും പ്രകൃതിയും. നമ്മുടെ അമ്മയായ പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിക്കുമ്പോൾ നാം ആരോഗ്യമുള്ളവരാകും.
സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |