സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/വിവേകമില്ലാത്ത മനുഷ്യൻ
വിവേകമില്ലാത്ത മനുഷ്യൻ
ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു മരമുത്തച്ഛൻ ഉണ്ടായിരുന്നു. മരമുത്തച്ഛന്റെ ചില്ലകളിൽ ധാരാളം കിളികൾ കൂട് കെട്ടി പാർത്തിരുന്നു. പൊത്തുകളിൽ അണ്ണാറക്കണ്ണനും മറ്റു ജന്തുക്കളും ഒക്കെ താമസിച്ചിരുന്നു. പറ്റിപ്പിടിച്ചു വളരുന്ന വള്ളിചെടികൾ മരമുത്തച്ഛനെ ഇക്കിളി കൂട്ടിയിരുന്നു. വഴിയേ പോകുന്ന മനുഷ്യർക്കെല്ലാം മുത്തച്ഛൻ തണൽ നൽകി. ഒരു ദിവസം മുത്തച്ഛന്റെ തണലിൽ ഇരുന്ന രണ്ടു മനുഷ്യർ പറയുന്നത് കേട്ടു... ഈ ഗ്രാമം നഗരമാക്കാൻ പോവുകയാണ്. മുത്തച്ഛൻ പേടിച്ചു വിറച്ചു. കിളികളും അണ്ണാറക്കണ്ണനും കുരങ്ങനുമൊക്കെ ചോദിച്ചു. "എന്ത് പറ്റി അപ്പൂപ്പാ.. " " ഇവിടം നഗരമാകാൻ പോകുന്നെന്നു പറഞ്ഞത് നിങ്ങൾ കേട്ടില്ലേ... " അപ്പൂപ്പൻ ചോദിച്ചു.... അതിനിപ്പോൾ എന്താ എന്നായി അവർ. അവർക്ക് അപ്പൂപ്പന്റെ പേടിയുടെ കാരണം അപ്പോൾ മനസിലായില്ല. പിന്നെ അങ്ങോട്ട് മാറ്റങ്ങൾ ആയിരുന്നു. മരമുത്തച്ഛന്റെ ചുവട്ടിൽ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നു.... കരിയും പുകയും ശബ്ദവും.... കിളികളെല്ലാം പേടിച്ചു... പക്ഷെ മരമുത്തച്ഛനെ കെട്ടിപ്പിടിച് അവർ കഴിഞ്ഞു. ഒരു ദിവസം ഒരു മരംവെട്ടുകാരൻ വന്നു. അപ്പൂപ്പൻ ദാഹിച്ചു ക്ഷീണിച്ചിരുന്നു. പ്ലാസ്റ്റിക് കാരണം അപ്പൂപ്പനു വെള്ളം കിട്ടുന്നില്ലായിരുന്നു. കിളികളും, കുരങ്ങനും, അണ്ണാറക്കണ്ണനും ഉറക്കെ കരഞ്ഞു. അരുതേ എന്ന് നിലവിളിച്ചു. അയാൾ കേട്ടില്ല. മരമുത്തച്ഛനെ മുറിച്ചിട്ടപ്പോൾ അവരെല്ലാം കരഞ്ഞു കൊണ്ട് ഓടിപ്പോയി. നാളുകൾ കഴിഞ്ഞു.... നഗരത്തിൽ മഴ കിട്ടാതെയായി, ചൂട് വർധിച്ചു, രോഗങ്ങൾ ഉണ്ടായി. മനുഷ്യർ ആ നഗരം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ അവർ അടുത്ത ഗ്രാമത്തിൽ എത്തി. അവിടെയും ഒരു മരമുത്തച്ഛൻ ഉണ്ടായിരുന്നു........
സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |