സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

2023 24 അധ്യയനവർഷം എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മഹനീയമായിട്ടാണ് നടപ്പാക്കാൻ സാധിച്ചത്.അതിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ മാത്രം പങ്കുവയ്ക്കുന്നു.എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദശപുഷ്പം നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തുവരുന്നു. ഈ വർഷം നടന്ന ശാസ്ത്രോത്സവത്തിൽ പൂമ്പാറ്റകളുടെ വൈവിധ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രബന്ധം അവതരിപ്പിക്കാൻ സഹായിച്ചത് എക്കോ ക്ലബ്ബിലെ കൂട്ടുകാരും എക്കോ ക്ലബ്ബിലെ മറ്റു പ്രവർത്തകരും എക്കോ ക്ലബ് പരിപാലിക്കുന്ന ബട്ടർഫ്ലൈ പാർക്കുമാണ്. പൂമ്പാറ്റകളുടെ ആവാസവ്യവസ്ഥയെക്കുറിച്ചും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ecoclub ന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ നടന്നു.

      ദേശീയ തണ്ണീർത്തട ദിനം ജലദിനം വനദിനം ഓസോൺ ദിനം എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംചിതമായി ആചരിച്ചു ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം ആരംഭിച്ച പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ് "ഓരോ കുട്ടി ഓരോ വൃക്ഷത്തൈ വീട്ടിൽ നട്ട് പരിപാലിക്കുക " എന്നത് അതിനായി പ്രത്യേക ബോധവൽക്കരണവും ചെടികളുടെ വിതരണവും നടന്നു