സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കോവിഡ്- 19
കോവിഡ്- 19
ഇന്ന് ലോകത്തെ ഭീതിയിലാക്കിയ ഒരു മഹാമാരിയെ നമ്മൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോകം മുഴുവനും പടർന്നു കയറിയ കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് നാം എല്ലാവരെയും ഭയത്തിന്റെ മുൾമുനയിൽ നിർത്തിരിക്കുകയാണ്. ഈ വൈറസിന്റെ ഔദ്യോഗിക നാമം വൈറൽ ന്യുമോണിയ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം . സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ച വ്യാധിയാണ് കോവിഡ്. രോഗം ബാധിച്ച വ്യക്‌തികളിൽ ചുമ, തുമ്മൽ, ശ്വസതടസ്സം എന്നീ ബുദ്ധിമുട്ടുകൾ കാണാൻ സാധിക്കും വൈറസ് ബാധിച്ച രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് പ്രാഥമികമായി ആളുകളിൽ പടരുന്നത്. രോഗാണു സമ്പർക്കം ഉണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി രണ്ടു മുതൽ പതിനാലു ദിവസം വരെയാണ്. വാക്‌സിനോ നിർദ്ദിഷ്ട ആന്റി വൈറൽ ചികിത്സയോ ഈ വൈറസിനില്ല. 1%മുതൽ 4% വരെയാണ് മരണ നിരക്ക് കണക്കാക്കുന്നത്. രോഗബാധിതരുടെ പ്രായാധിക്യം അനുസരിച്ചു 15% വരെ മരണ നിരക്ക് കൂടാം. ലോകാരോഗ്യ സംഘടനയും ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനും ഈ അണുബാധയുള്ള രോഗികൾക്കായി വിശദമായ ചികിത്സാരീതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം എങ്ങനെ വൈറസ് ബാധിക്കാതെ പ്രതിരോധിക്കാം എന്നതാണ്. ഇതിനായി ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന നിബന്ധനകൾ പാലിക്കാം.വ്യക്തി ശുചിത്വം പാലിക്കുക, രോഗബാധിതരിൽ നിന്നും അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20സെക്കന്റോളം കൈകൾ നന്നായി കഴുകുക, ആൾകൂട്ടം ഒഴിവാക്കുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ടു മറച്ചു പിടിക്കുക, പൊതു സ്ഥലത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഈ ദുരിതാവസ്ഥയിൽ രോഗ ബാധിതരുടെ കൂടെ നിന്ന് അവർക്കാവശ്യമുള്ള എല്ലാ രോഗപരിചരണങ്ങളും നൽകി അവരെ സംരക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരെ നാം പ്രത്യേകം അനുമോദിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |