ജലമേ നീ എങ്ങുപോയ് എങ്ങുപോയീ
നീ മാത്രമാശ്രയം ജീവനെന്നും
നിൻ വരവിനായ് നാം കാത്തിരിപ്പൂ എന്നും
നിൻ മനം എന്തെന്നറിഞ്ഞിടാതെ
പുഴയും വറ്റി മനസ്സും വറ്റി നിൽപ്പൂ
വിദൂരമോ നീ വിദൂരമോ ...........?
എങ്ങു നീ പോയ് മറഞ്ഞൂ കന്യകേ
വറ്റി വരണ്ട മനസ്സുമായ് നിന്നെ
തേടി തേടി നടപ്പൂ എന്നും
തേവി തേവി വറ്റിപോയ നേത്രവും.