ജാതിയില്ലാ മതമില്ലായിന്ന്
ദൈവമില്ലാ ദേവന്മാരോയില്ല
സ്ത്രീയെന്നോ പുരുഷനെന്നോയില്ലായിന്ന്
സ്ത്രീത്വം എന്ന വിവേചനമോയില്ല
പണമില്ല പ്രതാപമില്ലായിന്ന്
പണത്തിനായുള്ള ഓട്ടമോയില്ല
തൊഴിലാളിയെന്നോ മുതലാളിയെന്നോയില്ലായിന്ന്
തൊഴിലാളിയെന്ന വിവേചനമോയില്ല
വർഗ്ഗീയതയില്ല കലാപമില്ലായിന്ന്
രാഷ്ട്രീയവർണ്ണകൊടികളോയില്ല
മോഹങ്ങളില്ല ആർഭാടങ്ങളില്ലായിന്ന്
എങ്ങും കൊറോണ തൻ മുറവിളി മാത്രം.