എത്ര രൂപഭാവങ്ങളിലീ പ്രപഞ്ച- രുദ്രതാണ്ഡവം കണ്ട മർത്യൻ ഈ തമസാന്ദ്രമാം കാലവും താണ്ടി വിജയകാഹളം മുഴക്കി വന്നിടും നിശ്ചയം കൊറോണയെന്ന കൊടും വിപത്തിനെ ഭൂമിയിൽ നിന്നും തുടച്ചുമാറ്റുവാൻ കരുതലിന്റെ ശാസ്ത്രമാകെയറിയണം അവനവനിലേക്കു തന്നെയൊതുങ്ങണം. ദേശഭാഷവർണ മതിലുകൾക്കുമപ്പുറം മനുഷ്യരൊന്നെന്നു ചൊല്ലി പഠിക്കുവാൻ ആർക്കുമൊരുനാളിലൊരു ദോഷവും വരാതിരിക്കുവാനാകണമെന്നു പ്രാർത്ഥന.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത